Sunday
11 January 2026
24.8 C
Kerala
HomeKeralaലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലി, താണു പദ്മനാഭന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലി, താണു പദ്മനാഭന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പദ്മനാഭനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വിയോഗം അത്യന്തം ദു:ഖകരമാണ്. ശാസ്ത്ര ഗവേഷണങ്ങൾക്കായി സ്വയമർപ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാർത്ഥികൾക്ക് എക്കാലവും പ്രചോദനമായിരിക്കുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില് പറഞ്ഞു.

ശാസ്ത്രമേഖലകള്ക്ക് നല്കിയ സംഭാവനകള് പരിഗണിച്ച്‌ സംസ്ഥാനം നല്കുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്നഗര് പുരസ്കാരമുൾപ്പടെ അനവധി ബഹുമതികൾ നേടിയ താണു പദ്മനാഭന്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില് പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments