ശ്രീകണ്ഠപുരത്ത് സിപിഐ എം പ്രവർത്തകന്റെ വീടിനു ബോംബെറിഞ്ഞശേഷം ശേഷം മുങ്ങിയ കോൺഗ്രസ് പ്രവർത്തകൻ 25 വർഷത്തിനുശേഷം പിടിയിൽ. കോട്ടയം പാല മീനച്ചില്‍ പൂവരണിയിലെ തെക്കേമഠത്തില്‍ സണ്ണിയെയാണ് (51) ശ്രീകണ്ഠപുരം ഇന്‍സ്പെക്ടര്‍ ഇ പി സുരേശന് അറസ്റ്റ് ചെയ്തത്. 1996 സെപ്റ്റംബര്‍ 29 ന് രാത്രി 8.30 ഓടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം കൊട്ടൂര്‍വയല്‍ സ്വദേശിയും സിപിഐ എം പ്രവര്‍ത്തകനുമായ തോമസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂര്വയലിലെത്തിയത്. തോമസിന്റെ വീടിന് സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു. സാമ്പത്തിനുശേഷം മുങ്ങിയ ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പാലായിലെ വീട്ടിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.