സിബിഐ ആസ്ഥാനത്ത് വീണ്ടും തീപിടിത്തം, അന്വേഷണം തുടങ്ങി

0
73

ഡല്‍ഹി ലോധി റോഡിലുള്ള സിബിഐ ( സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ആസ്ഥാനത്ത് വീണ്ടും തീപിടിത്തം. ബേസ്മെന്റ് ഏരിയയിലാണ് തീ പിടിച്ചത്. ഉച്ചയോടെയാണ് സംഭവം. ഉടന്‍ അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്തെത്തി.അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് ചേര്‍ന്ന് ഒരുമണിക്കൂറിനകം തീയണച്ചു. കെട്ടിടത്തിനുള്ളില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. വൈദ്യുതി തകരാറാണ് കാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിലും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു.