അനധികൃതമായി സൂക്ഷിച്ച 163 ചാക്ക് റേഷനരിയും ഗോതമ്പും പിടികൂടി

0
158

കരുനാഗപ്പള്ളി തഴവയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 163 ചാക്ക് റേഷനരിയും ഗോതമ്പും പോലീസ് പിടികൂടി. തഴവ കടത്തുർ പുത്തൻപുരയിൽ മുഹമ്മദ് കുഞ്ഞിൻ്റെ വീട്ടിൽ നിന്നാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ്പുലർച്ചെ മൂന്ന് മണിക്ക് നടത്തിയ പരിശോധനയിലാണ് റേഷൻ സാധനങ്ങൾ പിടികൂടിയത്. വിതരണത്തിനായിവീടിന് സമീപത്ത് മിനിലോറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 163 ചാക്ക് അരിയും 8 ചാക്ക് ഗോതമ്പും ആയിരുന്നു പിടികൂടിയത്. പുറത്ത് നിന്ന് ശേഖരിക്കുന്ന റേഷൻധാന്യങ്ങൾ പോളീഷ് ചെയ്ത് പുതിയ ബ്രാൻഡ് നെയിമിൽ മാർക്കറ്റിൽ വിതരണം ചെയ്യുന്നതാണ് രീതി.