“ശശി തരൂർ “കഴുത” ഉടൻ പാർട്ടിയിൽ നിന്നും പുറത്താക്കണം”, വിവാദ പരാമർശവുമായി തെലുങ്കാന കോൺഗ്രസ്സ് നേതാവ്

0
104

ശശി തരൂർ എം പി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്സ് തെലുങ്കാന നേതാവ് രേവന്ത റെഡ്‌ഡി. മുൻകൂട്ടി അറിയിക്കാതെയുള്ള എം പി യുടെ ഹൈദരാബാദ് സന്ദര്ശനത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് സഭ്യമല്ലാത്ത രീതിയിൽ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റയുടെ നേതാവ് കൂടിയായ രേവന്ത പ്രതികരണം നടത്തിയത്.

തെലുങ്കാന ഐ ടി മന്ത്രി കെ ടി രാമ റാവുവിനെ പ്രശംസിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റ് ആണ് രേവന്തിനെ ചൊടിപ്പിച്ചത്. ” രാമ റാവുവിനും, ശശി തരൂരിനും ഇംഗ്ലീഷ് നന്നായി അറിയാം എന്ന് കരുതി അവർ ജ്ഞാനികളാണ് എന്ന് കരുതരുത്. തരൂർ ഒരു കഴുതയാണ്, പാർട്ടിക്ക് ബാധ്യതയാ ഒരു എം പിയാണ് തരൂർ, അയാളെ പാർട്ടി ഉടൻ പുറത്താക്കുമെന്നാണ് വിശ്വസിക്കുന്നത്” രേവന്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐടി മന്ത്രിയെ പ്രശംസിച്ച അദ്ദേഹം ഇവിടുത്തെ അവസ്ഥയെക്കുറിച്ചും അറിയണം. ആ കഴുതയെ ടാഗ് ചെയ്തിരിക്കണം (ട്വീറ്റിൽ). ഇരുവരും പരസ്പരം ഇംഗ്ലീഷിൽ സംസാരിക്കുകയാണെങ്കിൽ, അത് ഇവിടെ ഒരു മാറ്റവും കൊണ്ടുവരില്ല, ” രേവന്ത കൂട്ടിച്ചേർത്തു.

സൈദാബാദ് പീഡനകേസിൽ രാമ റാവുവിനെ പിന്തുണച്ച് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് തെലുങ്കാനയിലെ കോൺഗ്രസ്സ് നേതാവിനെ ചൊടിപ്പിച്ചത്.