കുഞ്ഞാപ്പയ്ക്ക് ഇ ഡി പേടി, ഇന്നും ഹാജരാകില്ല, കള്ളപ്പണമിടപാടിൽ ഒളിച്ചുകളി തുടരുന്നു

0
225

ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാതെ പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ. ഇ ഡി യുടെ കൊച്ചി ഓഫീസിൽ ഇന്നും കുഞ്ഞാലിക്കുട്ടി ഹാജരാകില്ല. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടും, ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുമുള്ള ചോദ്യം ചെയ്യലിനാണ് ഇ ഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്ന ദിവസവും കുഞ്ഞാലിക്കുട്ടി ഇ ഡി ഓഫീസിൽ ഹാജരായില്ല. ഇന്ന് ഹാജരാകാൻ വീണ്ടും നോട്ടിസ് നൽകിയെങ്കിലും ഇന്നും ഹാജരാകില്ലെന്നാണ് സൂചന. അതേസമയം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലിയെ വെള്ളിയാഴ്ച തെളിവ് നല്‍കാനും വിളിപ്പിച്ചിട്ടുണ്ട്.