മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ : കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി

0
119

നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് എതിർ സ്ഥാനാർത്ഥിയെ കോഴ നൽകി ഒതുക്കിയ കേസിൽ ക്രൈം ബ്രാഞ്ചിന് മുൻപാകെയാണ് കെ സുരേന്ദ്രൻ ഹാജരായത്. കേസിൽ കെ.സുന്ദരയ്യക്ക് പണവും, മറ്റു സമ്മാനങ്ങളും നൽകിയെന്നും തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചെന്നും പരാതിയുണ്ട്. കാസർഗോഡ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ ഓഫീസിൽ വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് കെ.സുരേന്ദ്രൻ ഹാജരായത്.