കെ പി സി സി ജനറൽ സെക്രട്ടറി ജി.രതികുമാർ രാജി വെച്ചു

0
118

കൊല്ലം ജില്ലയിലെ കോൺഗ്രസ്സ് നേതാവും, കെ പി സി സി ജനറൽ സെക്രട്ടറിയുമായ ജി.രതികുമാർ രാജി വെച്ചു.കെ സുധാകരന്റെ വിശ്വസ്തനും, കൊല്ലം ജില്ലയിലെ മുതിർന്ന നേതാവുമാണ് ജി രതികുമാർ. കെപിസിസി അധ്യക്ഷന് കത്ത് നൽകിയതിന് ശേഷം എ കെ ജി സെന്ററിലെത്തി സിപിഐഎം നേതാക്കളുമായി ചർച്ച നടത്തും.കെ സുധാകരന്റെ ഏകാധിപത്യ നിലപാടിലും കോൺഗ്രസ്സിന് സംഭവിക്കുന്ന അപചയത്തിലും പ്രതിഷേധിച്ചാണ് ജി രതികുമാറിന്റെ രാജി. ഹൈക്കമാന്റ് നേതാക്കൾക്കൊപ്പം പ്രോട്ടോകോൾ ഓഫീസറായി ഉൾപ്പടെ ചുമതല വഹിച്ചിരുന്ന മുതിർന്ന നേതാവ് കൂടിയായ ജി രതികുമാറിന്റെ രാജി കെപിസിസി ക്ക് കനത്ത തിരിച്ചടിയാണ്. ആര് പോയാലും ഒരു ചുക്കും ഇല്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വന്നു മണിക്കൂറുകൾ കഴിയും മുന്നെയാണ് കെപിസിസി യുടെ ജനറൽ സെക്രട്ടറി രാജി പ്രഖ്യാപിക്കുന്നത്.