ദഫ് മുട്ടാൻ വന്ന ടി സിദ്ദീഖിനാണ് മറ്റു പലരുമായായും അന്തർധാര- പരിഹസിച്ച് അനിൽകുമാർ

0
107

അന്തർധാരയെപ്പറ്റി വായിട്ടലക്കുന്ന ടി സിദ്ദീഖിനാണ് പലരുമായും അന്തർധാരയുള്ളതെന്ന് കെ പി അനില്‍കുമാര്‍. ‘ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ ടി സിദ്ദീഖ് ഇല്ല. എ കെ ആന്‍റണി തിരൂരങ്ങാടിയില്‍ മത്സരിച്ചപ്പോള്‍ പിഡിപിക്ക് വേണ്ടി ദഫ് മുട്ടാന്‍ വന്നയാളാണ്
ടി സിദ്ദീഖ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന സമയത്ത് കേരളം മുഴുവന്‍ യാത്ര നടത്തി വന്ന തന്നെ പാര്‍ട്ടിയില്‍ നിന്നും ടി സിദ്ദിഖിന് വേണ്ടിയാണ് നീക്കം ചെയ്തത്. പിന്നെ അഞ്ചുവർഷം പാര്‍ട്ടിയില്‍ തനിക്ക് പോസ്റ്റില്ലായിരുന്നു. മറ്റു പലരുമായായും ടി സിദ്ദിഖിന് അന്തര്‍ധാരയുണ്ട്’- കെ പി അനില്‍കുമാര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.