കെ പി അനിൽകുമാർ സിപിഐഎമ്മിലേക്ക്, എ കെ ജി സെന്ററിൽ നേതാക്കളുമായി കൂടിക്കാഴ്ച്ച

0
72

കെ പി സി സി മുൻ ജനറൽ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ്സിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന കെ പി അനിൽകുമാർ കോൺഗ്രസ്സ് വിട്ടു. പുനഃസംഘടനയിൽ അതൃപ്തി രേഖപ്പെടുത്തി കെപിസിസി നേതൃത്വവുമായി ഇടർച്ചയിലായിരുന്ന കെ പി അനിൽകുമാർ ചൊവ്വാഴ്ച രാവിലെയാണ് രാജി പ്രഖ്യാപിച്ചത്. സി പി ഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കിയ അനിൽകുമാർ എ കെ ജി സെന്ററിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. കെ പി അനിൽകുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും അർഹമായ പരിഗണന നൽകുമെന്നും സിപിഐഎം പോളിറ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.