ധർമ്മടത്ത് സി പി ഐ എം പ്രവർത്തകന് വെട്ടേറ്റു

0
73

ധർമ്മടം മേലൂരിൽ തിങ്കൾ രാത്രി 12 മണിയോടെയാണ് സംഭവം. മേലൂർ സ്വദേശി മനീഷിനെ ഒരു സംഘം ആർ എസ് എസ് ക്രിമിനലുകൾ വീട് കയറി ആക്രമിക്കുകയായിരുന്നു.അക്രമത്തിൽ മനീഷിന് വെട്ടേറ്റു. വെട്ടേറ്റ സിപിഐ എം പ്രവർത്തകൻ കൂടിയായ മേലൂർ ചേനമ്പത്ത്‌ വീട്ടിൽ മനീഷിനെ (34) കോ-ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ ആർ എസ് എസ് ഗുണ്ടയായ ധനരാജ് രാത്രി ആയുധവുമെടുത്ത്‌ മേലൂർ ചെഗുവേര ക്ലബിന്റെ വരാന്തയിൽ ഇരിക്കുന്നത്‌ നാട്ടുകാർ കണ്ടിരുന്നു.തുടർന്ന് ആർഎസ്‌എസ്‌ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്‌ പ്രകാരം ഏതാനും പേരെത്തി തിരികെ കൂട്ടിക്കൊണ്ടുപോകുമ്പോഴാണ്‌ ചോനമ്പത്ത്‌വീട്ടിൽ കയറിയുള്ള അക്രമം.

ആയുധവുമായി വീട്ടിനുള്ളിൽ കടന്നത്‌ ചോദ്യംചെയ്‌തപ്പോൾ വെട്ടുകയായിരുന്നുവെന്ന്‌ വീട്ടുകാർ പറഞ്ഞു. തലക്ക്‌ നേരെയുള്ള വെട്ട്‌ തടുത്തപ്പോൾ കൈയ്‌ക്കും ദേഹത്തും പരിക്കേറ്റു. അച്ഛനമ്മമാർക്കും സഹോദരനും മുന്നിലിട്ടാണ്‌ ക്രൂരത. സിപിഐ എം ബ്രാഞ്ചംഗം സോജയുടെ മകനാണ്‌ വെട്ടേറ്റ മനീഷ്‌.