സംസ്ഥാനത്തെ സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി

0
57

സംസ്ഥാനത്തെ സ്കൂളുകള്‍ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗകര്യപ്രദമായ സന്ദര്‍ഭത്തില്‍ ക്ലാസ് മുറികള്‍ വഴിയുള്ള വിദ്യാഭ്യാസം നടത്താന്‍ നടപടി സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് പുതിയ സ്കൂളുകള്‍ കാണാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തമാകണം. അതിന് നമുക്ക് സാധിക്കും. നെറ്റ് വര്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കും. കോവിഡ് തീര്‍ത്ത പ്രതിസന്ധി വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകള്‍ ഉയര്‍ത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 92 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്കൂളുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.