എലിവിഷം അബദ്ധത്തില്‍ എടുത്തു കഴിച്ച പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

0
67

എലിക്ക് വെച്ച വിഷം അബദ്ധത്തില്‍ എടുത്തു കഴിച്ച പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം.മലപ്പുറം, വേങ്ങരയിലാണ് സംഭവം.  രണ്ടരവയസു മാത്രം പ്രായമുള്ള ഷയ്യാഹ് ആണ് മരിച്ചത്. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേര മൂസക്കുട്ടിയുടെ മകനാണ് മരിച്ച ഷയ്യാഹ്.

വീട്ടില്‍ എലി ശല്യം രൂക്ഷമായതില്‍ ഇവയെ നശിപ്പിക്കാന്‍ വെച്ചിരുന്ന വിഷം കുഞ്ഞ് ഒരാഴ്ച മുന്‍പ് അബദ്ധത്തില്‍ കഴിക്കുകയായിരുന്നു.ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുട്ടി.