തിരുവനന്തപുരം > വീട്ടിനുള്ളിൽ കടന്ന് കയറി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് എന്ന അക്കാച്ചി സന്തോഷി (35)ന് അഞ്ച് വർഷം കഠിന തടവും പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി ആർ.ജയകൃഷ്ണൻ വിധിച്ചു. പിഴ തുക പെൺക്കുട്ടിക്ക് നൽക്കാൻ കോടതി പരാമർശിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം പുലർച്ചെ നാല് മണിയോടെ പെൺക്കുട്ടിയുടെ വീട്ടിൽ മതിൽ ചാടി ഇറങ്ങിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചുയെന്നാണ് പ്രോസിക്യൂഷൻ കേസ്. മൽസ്യ തൊഴിലാളിയായ പെൺക്കുട്ടിയുടെ അച്ഛൻ പുലർച്ചെ മൽസ്യബന്ധനത്തിന് പോകുമെന്ന് പ്രതിക്ക് അറിയാം. അച്ഛൻ പോകുന്ന സമയം വരെ കാത്ത് നിന്ന് അകത്ത് കയറുകയായിരുന്നു. സമീപത്ത് താമസിക്കുന്ന പ്രതിക്ക് പെൺക്കുട്ടി കിടക്കുന്ന മുറിയും അറിയാമായിരുന്നു. പെൺക്കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി പേടിച്ച് നിലവിളിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരിയും ബഹളം വെച്ചതിനാൽ പ്രതി ഓടി രക്ഷപെട്ടു. പോലീസിൽ പരാതി കൊടുക്കരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും പെൺക്കുട്ടിയും കുടുംബവും പരാതി നൽകി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പെൺക്കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി ഉത്തരവിൽ പരാമർശിചിട്ടുണ്ട്. വലിയതുറ പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തത്.
