Monday
12 January 2026
20.8 C
Kerala
HomeKeralaനടക്കാനിറങ്ങിയ സ്ത്രീകളെ കാറിടിച്ച് രണ്ട് മരണം, കാറിലെ ഡോക്ടര്‍ക്കും ദാരുണാന്ത്യം

നടക്കാനിറങ്ങിയ സ്ത്രീകളെ കാറിടിച്ച് രണ്ട് മരണം, കാറിലെ ഡോക്ടര്‍ക്കും ദാരുണാന്ത്യം

 

കിഴക്കമ്പലം പഴങ്ങനാട്ടില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ കാറിടിച്ച് മൂന്ന് മരണം. പ്രഭാത സവാരിക്കാരായ രണ്ട് സ്ത്രീകളും കാറിലുണ്ടായിരുന്ന രോഗിയായ ഹോമിയോ ഡോക്ടറുമാണ് മരണപ്പെട്ടത്. കിഴക്കമ്പലം പഞ്ചായത്ത് 16-ാം വാര്‍ഡ് മാളേക്കമോളം ഞെമ്മാടിഞ്ഞാല്‍ കോരങ്ങാട്ടില്‍ സുബൈദ കുഞ്ഞുമുഹമ്മദ് (49), പൊയ്യയില്‍ നെസീമ യൂസഫ് (48), പുക്കാട്ടുപടി വിചിത്ര ഭവനില്‍ ഡോ.സ്വപ്ന ( 50 ), എന്നിവരാണ് മരിച്ചത്. സാജിത സമദ്, ബിവി കുഞ്ഞുമുഹമ്മദ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 6.15 ഓടെ പഴങ്ങനാട് ഷാപ്പുംപടിക്ക് സമീപമാണ് അപകടം. സ്വപ്നക്ക് അസുഖം കൂടിയതിനെത്തുടര്‍ന്ന് പുക്കാട്ടുപടിയിലെ വീട്ടില്‍ നിന്നും പഴങ്ങനാട് ആശുപത്രിയിലേക്ക് കാറില്‍ വരികയായിരുന്നു ഡോക്ടറും ഭര്‍ത്താവും. പഴങ്ങനാട് ഷാപ്പുംപടിയില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പ്രഭാത സവാരിക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറില്‍ രോഗിയുണ്ടായിരുന്നതിനാല്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കാനായി നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അവിടെ നിന്നും സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് അയച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് ഡോ.സ്വപ്ന മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.

RELATED ARTICLES

Most Popular

Recent Comments