സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു

0
19

 

പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ശനിയാഴ്ച്ച പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 22 വര്‍ഷത്തോളമായി ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രമേശ്. ഏതാനും സിനിമകളിലും അഭിനയിച്ചു. രണ്ട് ദിവസം മുന്‍പാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.