മുംബൈ ബലാത്സംഗം: ചികിത്സയിലായിരുന്ന യുവതി മരിച്ചു, അന്വേഷണം ഊർജിതമാക്കി പൊലീസ്

0
37

 

മുംബൈ സാക്കിനാക്കയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഘാട്ട്കോപ്പറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 34 കാരിയാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​കി​ട​ക്കു​ന്ന യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. മോഹിത് ചൗഹാന്‍ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി ആക്രമിച്ചു. സ്വകാര്യഭാഗങ്ങളില്‍ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു. ആക്രമണത്തിനുശേഷം യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലായിരുന്നു യുവതി. വഴിയാത്രക്കാരനാണ് പൊലീസിൽ വിവരം അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവതി ശനിയാഴ്ച പകലാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

സംഭവത്തില്‍ പ്രതിയായ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യു​വ​തി​യെ പീ​ഡി​പ്പി​ച്ച വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ നി​ന്നും പോ​ലീ​സ് ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. കൊലപാതകക്കുറ്റം ആദംമുള്ള വിവിധ വകുപ്പുകൾ മോഹിത് ചൗഹാനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.