രോഗി മരിച്ചെന്ന് തെറ്റായ വിവരം നല്‍കിയ സംഭവം: ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി- മന്ത്രി വീണ ജോര്‍ജ്

0
115

 

ആലപ്പുഴയില്‍ രോഗി മരിച്ചെന്ന് തെറ്റായ വിവരം നല്‍കിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിന്റെ വീഴ്ചയില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് ചികിത്സയിലുള്ള രോഗി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം നല്‍കിയതായി ആരോപണം. ഇന്നലെ രാത്രിയാണ് കായംകുളം സ്വദേശി രമണന്‍ മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായ വിവരം ലഭിച്ചത്.