പെലയെ മറികടന്ന് മെസ്സി; ലയണൽ ഹാട്രിക്കിൽ അർജന്റീനയ്ക്ക് മിന്നും ജയം

0
39

 

ബു​വാ​ന​സ് ഐ​റി​സ്: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കു മി​ന്നും ജ​യം. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് അ​ർ​ജ​ന്‍റീ​ന ബൊ​ളീ​വി​യ​യെ ത​ക​ർ​ത്തു. അ​ർ​ജ​ന്‍റീ​ന​യു​ടെ മൂ​ന്നു ഗോ​ളു​ക​ളും നേ​ടി​യ ക്യാ​പ്റ്റ​ൻ മെ​സി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ​യു​ടെ റി​ക്കാ​ർ​ഡും മ​റി​ക​ട​ന്നു.

ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ള്‍ നേ​ടി​യ താ​രം എ​ന്ന റി​ക്കാ​ർ​ഡാ​ണ് മെ​സി സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. പെ​ലെ രാ​ജ്യ​ത്തി​നാ​യി 77 ഗോ​ൾ നേ​ടി​യ​പ്പോ​ൾ മെ​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ 80 ഗോ​ളു​ക​ളാ​യി. 153 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് മെ​സി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളു​ടെ ലോ​ക​റി​ക്കാ​ർ​ഡ് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ പേ​രി​ലാ​ണ്. റോ​ണോ ഇ​തു​വ​രെ 180 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 111 ഗോ​ളു​ക​ളാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ 14 ാം മ​നി​റ്റി​ൽ ത​ന്നെ എ​ണ്ണം​പ​റ​ഞ്ഞൊ​രു ഗോ​ളി​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ചു. ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നും മ​നോ​ഹ​ര​മാ​യ ഇ​ടം​കാ​ല​ൻ ഷോ​ട്ട് വ​ല​യി​ൽ താ​ഴ്ന്നി​റ​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ (64) പ​ന്തു​മാ​യി ബോ​ക്സി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന മെ​സി വ​ള​ഞ്ഞു​പി​ടി​ച്ച പ്ര​തി​രോ​ധ​നി​ര​ക്കാ​രെ വെ​ട്ടി​ച്ച് പ​ന്ത് വ​ല​യി​ലാ​ക്കി. ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷം (88) റൗ​ബൗ​ണ്ട് ഗോ​ളി​ലേ​ക്ക് ത​ട്ടി​യി​ട്ട് ഇ​തി​ഹാ​സം ഹാ​ട്രി​കും തി​ക​ച്ചു