പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്​നാട്​ സർക്കാർ

0
47

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്​നാട് നിയമസഭ. നിമസഭ​ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്​. സി എ എ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും നിരക്കാത്തതാണെന്ന്​ പ്രമേയത്തിൽ പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്തിന്‍റെ ഭരണാധികാരികള്‍ എല്ലാ ജനങ്ങളുടെയും വികാരങ്ങളും വിചാരണങ്ങളും ഉള്‍കൊണ്ട്​ പ്രവര്‍ത്തിക്കുന്നവരാകണം. എന്നാൽ, സി എ എ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന്​ പകരം മതത്തിന്‍റെ പേരിലും വരുന്ന രാജ്യങ്ങളുടെ പേരിലും വേര്‍തിരിക്കുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി സഭ ബഹിഷ്ക്കരിച്ചു.

കേരള നിയമസഭയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയത്. പിന്നാലെ പശ്ചിമബംഗാള്‍, പഞ്ചാബ്​, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്​ഗഢ്​ അടക്കമുള്ള സംസ്ഥാനങ്ങളും സി എ എക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.