വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ – മന്ത്രി ആർ ബിന്ദു

0
50

വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സീൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർത്ഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സീൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് പത്താം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒക്ടോബർ നാലിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചതോടെയാണ് നടപടികൾ തുടങ്ങിയത്