ശരീരത്തിലെ കൊഴുപ്പ് രൂപപ്പെടുന്നത് കുറയ്ക്കാന്‍ മുരിങ്ങയിലയ്ക്ക് കഴിയുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. 21 ഗ്രാം മുരിങ്ങയിലില്‍ രണ്ട് ഗ്രാം പ്രോട്ടീനും 11 ശതമാനം വിറ്റാമിന്‍ സിയുമാണ് അടങ്ങിയിട്ടുള്ളത്. മുരിങ്ങയില കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്. മുരിങ്ങയില ചര്‍മ്മത്തിനും മുടിയ്ക്കും നല്ലതാണ്. അവ ശരീരത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകള്‍. മുരിങ്ങ ഇലകള്‍ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങ സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇതിന് സാധിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.