കശ്മീര്‍ ശാന്തമെന്ന സര്‍ക്കാര്‍ വാദം പൊള്ള, താന്‍ ഇപ്പോഴും വീട്ടുതടങ്കലിൽ: മെഹ്ബൂബ മുഫ്തി

0
74

 

താന്‍ ഇപ്പോഴും വീട്ടുതടങ്കലിലാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കശ്മീര്‍ ശാന്തമായെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണിതെന്നും മുഫ്തി ട്വീറ്റ് ചെയ്തു. അഫ്ഗാനിലെ ജനങ്ങളുടെ അവകാശങ്ങളെ കുറിച്ച്‌ ആശങ്ക പ്രകടിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കശ്മീരികളുടെ കാര്യത്തില്‍ ഇത് മന:പൂര്‍വം നിഷേധിക്കുകയാണ്. ഞാന്‍ ഇന്ന് വീട്ടുതടങ്കലിലാണ്. കശ്മീരിലെ സാഹചര്യങ്ങള്‍ സാധാരണയില്‍ നിന്ന് ഏറെ അകലെയാണെന്ന് പറഞ്ഞാണ് ഭരണകൂടം ഇത് ചെയ്തത്. കശ്മീര്‍ ശാന്തത കൈവരിച്ചെന്ന വ്യാജ അവകാശവാദം പൊളിക്കുന്നതാണിത്’ -മുഫ്തി ട്വീറ്റ് ചെയ്തു. വീടിന്റെ താഴിട്ട് പൂട്ടിയ ചിത്രവും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.