പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍

0
38

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. വീട്ടില്‍ കയറി വന്ന് ബലമായി മുടി മുറിച്ചുമാറ്റിയെന്ന കേസില്‍ സുനില്‍ കുമാര്‍ (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് സംഭവം. പകല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അയല്‍വാസിയായ 19 കാരിയുടെ വീട്ടിലെത്തി സുനില്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും, ഇത് നിരസിച്ച പെണ്‍കുട്ടിയോട് ഇയാള്‍ പ്രതികാരം ചെയ്യുകയായിരുന്നുവെന്നുമാണ് പരാതി.

വീട്ടില്‍ കയറിവന്ന യുവാവിനെതിരെ പെണ്‍കുട്ടി കത്രിക എടുത്തുകാണിച്ച്‌ പ്രതികരിച്ചു. ഈ കത്രിക പിടിച്ചു വാങ്ങിയാണ് സുനില്‍ മുടി മുറിച്ചു മാറ്റിയതെന്നാണ് പൊലീസ് പറയുന്നത്. മുമ്ബും പലതവണ ഇയാള്‍ പ്രണയാഭ്യര്‍ഥനയുമായി തന്നെ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.