Tuesday
16 December 2025
26.8 C
Kerala
HomeSportsഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍, ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍, ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ

 

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പെലെയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

RELATED ARTICLES

Most Popular

Recent Comments