എക്കോസ്പോര്‍ട്ട്, ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ ഡീസല്‍ വേരിയന്റുകളെ തിരിച്ചുവിളിച്ച് ഫോര്‍ഡ്

0
65

എക്കോസ്പോര്‍ട്ട്, ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ എന്നിവയുടെ തിരഞ്ഞെടുത്ത ഡീസല്‍ വേരിയന്റുകളെ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. എക്‌സ്‌ഹോസ്റ്റ് ടെയില്‍ പൈപ്പില്‍ നിന്ന് ഉയര്‍ന്ന ഉദ്വമനം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ കമ്പനി മൊത്തം 31,818 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 9 വരെ നിര്‍മിച്ച എക്കോസ്പോര്‍ട്ട്, ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ മോഡലുകളുടെ തെരഞ്ഞെടുത്ത ഡീസല്‍ വകഭേദങ്ങളെയാണ് കമ്പനിയിപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.