ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 24 കൊല്ലം മുമ്പ് പ്രവര്‍ത്തനരഹിതമായ ലിഫ്റ്റില്‍ അസ്ഥികൂടം കണ്ടെത്തി. അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. മരിച്ചത് ആരെന്ന് കണ്ടെത്താന്‍ അസ്ഥികൂടം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു.
ബസ്തി ജില്ലയിലെ ഒപ്പെക് ആശുപത്രിയിലാണ് സംഭവം. 1991ലാണ് ഒപ്പെക് ആശുപത്രിയുടെ നിര്‍മ്മാണം ആരംഭിച്ചത്. ലിഫ്റ്റ് 1997 വരെ പ്രവര്‍ത്തിച്ചതായി പൊലീസ് പറയുന്നു. 24 വര്‍ഷം മുന്‍പ് ആരെയെങ്കിലും കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ്. കൊലപാതകമാണോ, അതല്ല, ലിഫ്റ്റില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചതാണോ എന്നീ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.