സുനീഷയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെ പ്രതിചേർത്തു

0
104

 

പയ്യന്നൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തു. ഭർത്താവ്‌ വിജീഷിന്റെ അച്ഛൻ രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ്‌ ആത്മഹത്യ പ്രേരണ ഗാർഹിക പീഡനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിൽ പ്രതി ചേർത്തത്‌. കഴിഞ്ഞ 29 നാണ്‌ കോറോത്തെ കെ വി സുനീഷയെ (26) ഭർതൃ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്‌. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സുനീഷയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ ശബ്ദസന്ദേശം പുറത്തും വന്നിരുന്നു. ഭർത്താവ് വെള്ളൂർ ചേനോത്തെ കിഴക്കേ പുരയിൽ വിജീഷിനെ (27) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.