ഇറാഖില്‍ ഐ എസ് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു

0
97

ഇറാഖില്‍ ഐ എസ് നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍ കിര്‍ക്കുക് പ്രവിശ്യയിലെ തല്‍-അല്‍-സ്റ്റെയ്ഹ് ഗ്രാമത്തിലായിരുന്നു ഭീകരാക്രമണം. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ഐ എസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹിനോട് പറഞ്ഞിരുന്നു.