പനി പടരുന്നു, ഉത്തർപ്രദേശിൽ 171 കുട്ടികള്‍ ആശുപത്രിയില്‍, തറയിലും കിടത്തി ചികിത്സ

0
86

 

ഡെങ്കിപ്പനിക്ക് പിന്നാലെ ഉത്തർപ്രദേശിൽ പിന്നാലെ ന്യുമോണിയയും എന്‍സെഫലൈറ്റിസും പടരുന്നു. ഇതിനകം 171 കുട്ടികളെയാണ് പ്രയാഗ് രാജിലെയും പരിസരങ്ങളിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ ചികിത്സിക്കാവശ്യമായ സൗകര്യങ്ങള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെ 120 കിടക്കകള്‍ മാത്രമാണ് കുട്ടികളുടെ വാര്‍ഡില്‍ ഉള്ളത്. അതിനാല്‍ ഒരു കിടക്കയില്‍ രണ്ടും മൂന്നും കുട്ടികളെ ഒരുമിച്ചും തറയിലും മറ്റും കിടത്തിയാണ് ചികിത്സിക്കുന്നത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവാണെന്നും അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും പ്രയാഗ്‌രാജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാനക് ശരണ്‍ പറഞ്ഞു. മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ 200 കിടക്കകള്‍ ഉടന്‍ തന്നെ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ രോഗികളെ ശ്രദ്ധിക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു. ഡെങ്കിപ്പനി ബാധിച്ച് ഫിറോസാബാദില്‍ മാത്രം 51 പേരാണ് മരിച്ചത്.