ഡിസിസി പട്ടികയില്‍ സ്ത്രീകള്‍ ആരും ഇല്ലാത്തത് പരിതാപകരം; ലതിക സുഭാഷ്

0
38

 

ഡിസിസി പട്ടികയില്‍ ഒരു വനിതകളെ പോലും ഉള്‍പ്പെടുത്താതിരുന്നതില്‍ കടുത്ത വിമര്‍ശനവുമായി ലതിക സുഭാഷ്. കഴിഞ്ഞ തവണ ഒരു ഡിസിസി അധ്യക്ഷ ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ ആരും ഇല്ലാത്തത് പരിതാപകരമാണെന്ന് ലതിക സുഭാഷ് പറഞ്ഞു.
എഐസിസിയുടെ നിബന്ധനയിലാണ് ബിന്ദു കൃഷ്ണയെ കൊല്ലത്ത് പ്രസിഡന്റാക്കിയത്. ഇത്തവണ അത് നിലനിര്‍ത്താന്‍ മാത്രമല്ല, ഒരു വനിതയെ പരിഗണിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. സ്ത്രീകള്‍ രാഷ്ട്രീയപരമായി ഉയര്‍ന്നുവരേണ്ട ഏറ്റവും ആവശ്യകതയുള്ള ഒരു
കാലഘട്ടമാണിത്. ആ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട്. ഏറെ ഖേദകരമാണിതെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു.