മഹാമാരിയായി കോവിഡ് പടര്‍ന്നുകയറിയ കാലത്ത് ജനം ഓണ്‍ലൈനിലേക്ക് മാറിയതോടെ പുതിയ തൊഴിലവസരങ്ങള്‍ തുറന്നിട്ട് ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍. നിലവിലുള്ള ജീവനക്കാരെ വെച്ച് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് അരലക്ഷത്തിലേറെ പേരെ പുതുതായി എടുക്കുന്നത്. ലോകം മുഴുക്കെ എല്ലായിടത്തും പുതിയ ജീവനക്കാരെ നിയമിക്കുമെന്ന് ജെഫ് ബെസോസില്‍നിന്ന് ആമസോണ്‍ ചുമതലയേറ്റെടുത്ത ചീഫ് എക്സിക്യൂട്ടീവ് ആന്‍ഡി ജാസി പറഞ്ഞു.
ആമസോണ്‍ കൈകാര്യം ചെയ്യുന്ന ചില്ലറ വ്യാപാരം, ഡിജിറ്റല്‍ പരസ്യം, ക്ലൗഡ് കമ്ബ്യൂട്ടിങ് മേഖലകളിലൊക്കെയും വന്‍ കുതിപ്പാണുണ്ടായത്. ഈ സാഹചര്യത്തില്‍ 40,000 തൊഴിലവസരങ്ങള്‍ യു.എസിലായിരിക്കും. ഇന്ത്യ, ജര്‍മനി, ജപ്പാന്‍, യു.കെ എന്നിവിടങ്ങളിലാകും അവശേഷിച്ച അവസരങ്ങള്‍.