അങ്കമാലി തുറവൂരില്‍ കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
56

അങ്കമാലി: അങ്കമാലി തുറവൂരില്‍ എളന്തുരുത്തി വീട്ടില്‍ കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ദാരുണമായി മരണപ്പെട്ടത്. രണ്ട് കുഞ്ഞുങ്ങളെയും മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ ശേഷം അമ്മ അഞ്ജുവും (29) ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ അഞ്ജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടികളുടെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഹൃദയാഘാതം മൂലം ഒന്നര മാസങ്ങള്‍ക്ക് മുന്‍പ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് മരണപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു കുടുംബമെന്ന് സമീപവാസികള്‍ പറയുന്നു.

സമീപവാസികളാണ് അഞ്ജുവിനെയും, മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.