ഫോണ്‍പേ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാം

0
47

ഡിജിറ്റല്‍ പേമെന്റ് ആപ്പായ ഫോണ്‍പേ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഫോണ്‍പേയ്ക്കു ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചു. ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളാകും ഫോണ്‍ പേ വിതരണം ചെയ്യുക. നിലവില്‍ ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫോണ്‍പേയ്ക്കുള്ളത്. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ല.