അമേരിക്കയില്‍ വന്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്

0
48

അമേരിക്കയില്‍ വന്‍ നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. ലൂസിയാന സംസ്ഥാനത്ത് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വൈദ്യുതി വിതരണ ശൃഖല തകര്‍ത്തു. ഏഴര ലക്ഷം കുടുംബങ്ങള്‍ ഇരുട്ടിലാണ്. ആയിരങ്ങളെ ഒഴിപ്പിച്ചതിനാല്‍ കാര്യമായ ആള്‍നാശമില്ല. ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ കോടികളുടെ നാശനഷ്ടമുണ്ട്. തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.