സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്, പിടികിട്ടാപ്പുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കും

0
88

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടീസിറക്കും.പ്രധാന പ്രതികളായ പി പി ഷബീര്‍, കൃഷ്ണപ്രസാദ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് നോടീസ് ഇറക്കാനുള്ള നീക്കം.

ഇതിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍. ഏഴ് കേന്ദ്രങ്ങളില്‍ നിന്നാണ് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പിടികൂടിയത്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നോട്ടീസ് പതിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.