പുനഃസംഘടനയുടെ തമ്മിലടിയിൽപ്പെട്ട് കോൺഗ്രസ്സ് നിലവിളിക്കുമ്പോൾ ബിജെപിയിലും വിവാദങ്ങൾ പുകയുകയാണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ വസ്തുതാന്വേഷണ റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തിരിച്ചടിയായെന്ന് പാര്‍ട്ടി നിയോഗിച്ച വസ്തുതാന്വേഷണ സംഘം.കോന്നി മഞ്ചേശ്വരം എന്നീ രണ്ടു മണ്ഡലങ്ങളിൽ കെ.സുരേന്ദ്രൻ മത്സരിച്ചത് പരിഹാസ്യമായിപ്പോയി എന്നാണ് ജില്ലാഘടങ്ങളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നിലപാട്. ജില്ലാ അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത അന്വേഷണ യോഗങ്ങളിൽ കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനങ്ങളുടെ പരാതി പ്രളയമാണ് എന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് കീഴ്ഘടകങ്ങള്‍ പരാതിപ്പെട്ടതായി സമിതി റിപ്പോര്‍ട്ടില്‍ ഉണ്ട്.സുപ്രധാന മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായെന്നും വസ്തുതാന്വേഷണ സംഘത്തിന് പരാതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായതായും കീഴ്ഘടകങ്ങള്‍ വിമര്‍ശിച്ചു.