Saturday
10 January 2026
26.8 C
Kerala
HomeKeralaപുനഃസംഘടനയിൽ അതൃപ്തി,ആദ്യ വിക്കറ്റ് പാലക്കാട്, മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോൺഗ്രസ്...

പുനഃസംഘടനയിൽ അതൃപ്തി,ആദ്യ വിക്കറ്റ് പാലക്കാട്, മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു

കോൺഗ്രസ്സ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് മുൻ ഡി സി സി പ്രസിഡന്റും കോൺഗ്രസ്സ് മുതിർന്ന നേതാവുമായ എ വി ഗോപിനാഥ് കോൺഗ്രസ്സ് വിട്ടു. നേതാക്കളിൽ വിശ്വാസമില്ലെന്നും, അതിനാൽ പ്രാഥമികാംഗത്വം രാജിവെയ്‌ക്കുകയാണെന്നും പാലക്കാട്‌ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരിങ്ങോട്ടുകുരിശ്ശി ത്രീ സ്‌റ്റാർ ഓഡിറ്റോറിയത്തിൽ പ്രാദേശിക നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. പുനഃസംഘടന കോൺഗ്രസ്സിനെ നശിപ്പിക്കുന്നതാണെന്നും, ആർ എസ് എസ് ബന്ധമുള്ളവർ ഉൾപ്പടെ ഡി സി സി അധ്യക്ഷന്മാരാക്കിയത് അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി നിരവധി നേതാക്കൾ രംഗത്ത് വന്നു കഴിഞ്ഞു.

സ്‌ഥാനമാനങ്ങൾക്ക്‌ വേണ്ടി എന്തും ചെയ്യാനാകില്ല. ഇത്രയും നാൾ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ അനുസരിക്കുയായിരുന്നു. ഇപ്പോൾ പ്രതീക്ഷ കൈവിട്ടിരിക്കുന്നു. പ്രതീക്ഷക്കൊത്ത്‌ നേതാക്കൾക്ക്‌ ഉയരാൻ കഴിയുന്നില്ല. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രയിൽ തടസ്സമാകാനില്ല. പ്രതീക്ഷയില്ലാത്ത യാത്ര അവസാനിപ്പിക്കുകയാണ്‌ നല്ലതെന്നും എ വി ഗോപിനാഥ്‌ പറഞ്ഞു. സ്‌ഥാനമാനങ്ങൾക്ക്‌ വേണ്ടി എച്ചിൽ നക്കിയ ശീലമില്ല. ഇത്രയും നാൾ കോൺഗ്രസുകാരനായിരുന്നു. ഈ നിമിഷം മുതൽ അതല്ലാതായിരിക്കുന്നു. മനസിൽ നിന്ന്‌ ആ ആശയങ്ങൾ ഇറങ്ങിപോകാൻ സമയമെടുക്കും. ഭാവി തീരുമാനങ്ങൾ പിന്നീട്‌ തീരുമാനിക്കും. ഒരു പാർടിയോടും അയിത്തമില്ലെന്നും ഗോപിനാഥ്‌ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments