ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിന്‍ വാഹനം സി 3 വിപണിയിലേക്ക്

0
71

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്റെ സി5 എയര്‍ക്രോസ് എസ്യുവി 2021 ഏപ്രിലില്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡല്‍ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ജനപ്രിയമായ സബ്-4 മീറ്റര്‍ ശ്രേണിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. സബ്-കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ പേര് സി3 എന്നായിരിക്കും. ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിന്‍ വാഹനമായിരിക്കും ഇത്. സിസി 21 എന്ന കോഡ്നാമമുള്ള സിട്രോണ്‍ സി 3 അടുത്ത വര്‍ഷം ആദ്യമാവും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക.