മലപ്പുറത്ത് ഡിസിസി ഓഫീസിനു മുന്നിൽ കരിങ്കൊടി പ്രതിഷേധം

0
72

മലപ്പുറം ഡിസിസി അധ്യക്ഷനായി വി എസ് ജോയിയെ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. ജില്ലാ കോൺഗ്രസ് ഓഫീസിനു മുന്നിൽ കോൺഗ്രസ്സ് പതാക താഴ്ത്തി കരിങ്കൊടി കെട്ടുകയായിരുന്നു. വി എസ്‌ ജോയിയെ അധ്യക്ഷനാക്കിയതിൽ എ, ഐ ഗ്രൂപ്പുകൾക്കുള്ള എതിർപ്പാണ്‌ പരസ്യ പ്രതിഷേധത്തിലേക്ക്‌ കടന്നത്‌. ഐ ഗ്രൂപ്പിൽ നിന്നും കെ സി വേണുഗോപാൽ പക്ഷത്തേക്ക്‌ കൂറുമാറിയ എ പി അനിൽകുമാറിനെതിരെ ഡിസിസി ഓഫീസ്‌ പരിസരത്തും കലക്‌ടറേറ്റിലും പോസ്‌റ്ററുകളും പതിച്ചിട്ടുണ്ട്‌.