വളർത്തുനായയുടെ അനുഗ്രഹം വേണ്ട,തന്റെ ചെരുപ്പ് നക്കിയവരിൽ അനിൽ അക്കരെയും ഉണ്ടാകും, അക്കരയെ പൊളിച്ചടുക്കി ഗോപിനാഥ്‌

0
104

രാജി സംബന്ധിച്ച അനിൽ അക്കരെ നടത്തിയ പ്രതികരണത്തിന് മുഖമടച്ച് മറുപടി നൽകി എ വി ഗോപിനാഥ്. അനിൽ അക്കരയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനാണ്‌ ഗോപിനാഥ്‌ മറുപടി നൽകിയത്‌. തനിക്ക് വളർത്തുനായയുടെ അനുഗ്രഹം വേണ്ടെന്നാണ്‌ അനിൽ അക്കരയ്‌ക്ക്‌ ഗോപിനാഥിന്റെ മറുപടി.എൻ്റെ ചെരിപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരയുമുണ്ടായേക്കും, തനിക്കാ കാര്യം അറിയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല. ആരുടെയും അടുക്കളയിൽ എച്ചിൽ നക്കാൻ പോകുന്നില്ല. കോൺഗ്രസിനെ ഹൃദയത്തിൽ നിന്നിറക്കാൻ സമയമെടുക്കും. ഒരു പാർട്ടിയിലേക്കും ഇപ്പോൾ പോകുന്നില്ല. ഈ നിമിഷം മുതൽ കോൺഗ്രസ്സുകാരനല്ലാതായിരിക്കുന്നുവെന്നും ഗോപിനാഥ്‌ പറഞ്ഞു.