മൊഡേണ വാക്സിന്‍ സ്വീകരിച്ച്‌ ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചു

0
101

മൊഡേണ വാക്സിന്‍ സ്വീകരിച്ച്‌ ജപ്പാനില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുപ്പതിനോടടുത്ത് പ്രായമുള്ള യുവാക്കളാണ് മരിച്ചത്. പിന്‍വലിച്ച ബാച്ചില്‍ പെട്ട വാക്‌സിനാണ് മൊഡേണ. ജപ്പാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. വാക്സിന്‍ സ്വീകരിച്ച്‌ ദിവസങ്ങള്‍ക്കുള്ളിലായിരുന്നു മരണം. മരണ കാരണം അന്വേഷിച്ചുവരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്തെ 863 വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്ത 1.63 ദശലക്ഷം മൊഡേണ വാക്‌സിന്‍ ഉപയോഗം ജപ്പാന്‍ വ്യാഴാഴ്ച നിര്‍ത്തിവച്ചിരുന്നു. ചില വാക്‌സിന്‍ സാമ്ബിളുകളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക