കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട

0
55

കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പൊലീസ് പിടിയിലായി.വിപണിയിൽ രണ്ട് കോടി രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. ആലുവ സ്വദേശികളായ ടോംജിത്, വിൻസെന്റ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.ആഢംബര കാറിൽ അതിവിദഗ്ധമായി ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു കഞ്ചാവ്. പേരാമ്ബ്ര അപ്പോളോ ടയേഴ്സിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച്‌ ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു രൂപ മുതലാണ് വില ഈടാക്കുന്നത്. ആന്ധ്രയിൽ നിന്ന് ആഡംബര കാറിൽ പാക്കറ്റുകളാക്കി തുണി കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ഞുറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിട്ടുണ്ട്. ലോക്ഡൗൺ സാഹചര്യം മുതലെടുത്ത് ഉയർന്ന വിലക്ക് കഞ്ചാവ് വിൽക്കാനാണ് യുവാക്കൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തുന്നത്. പിടിയിലായവർ കൊരട്ടി, മാള, ഇരിങ്ങാലക്കുട മുതലായ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. ചില കേസുകളിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ അറസ്റ്റ് വാറണ്ടുകളും നിലവിലുണ്ട്.