തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദം: പ്രതിപക്ഷ പ്രതിഷേധം, ഹാളിൽ കയറാനാകാതെ ചെയർപേഴ്സൺ

0
156

തൃക്കാക്കര നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷ പ്രതിഷേധം. എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് ഹാളിലേക്ക് കടക്കാനായില്ല.

നഗരസഭയുടെ വികസനം ചര്‍ച്ച ചെയ്യുന്നവേദിയില്‍ അഴിമതിക്കാരിയായ ചെയര്‍പേഴ്‌സന്റെ സാന്നിധ്യം അംഗീകരിക്കില്ലെന്ന് എല്‍എഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. പണക്കിഴി നല്‍കിയ നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ രാജിവെക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യം. അതേസമയം ചേമ്പറിൽ യോഗം ചേർന്നെന്നും തീരുമാനം എടുത്തുമെന്നുമാണ് ചെയർപേഴ്സൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരസഭാ സെക്രട്ടറി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അഴിമതിക്കാരിയായ ചെയർപേഴ്‌സണെതിരെ എൽ ഡി എഫ് നഗരസഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം ശക്തമാകുമെന്ന് എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി.