സർക്കാർ ഓഫീസുകളെ ഇനി ജനങ്ങൾക്ക് “റേറ്റ് ” ചെയ്യാം, പുതിയ ആപ്പുമായി സർക്കാർ, വെള്ളാനകൾക്ക് പിടി വീഴും

0
93

 

ഹോട്ടലുകളും,റെസ്റ്ററന്റുകളും, ആപ്പുകളും ഒക്കെ “റേറ്റ്” ചെയ്യുന്നത് പോലെ ഇനി സർക്കാർ ഓഫീസുകളും റേറ്റ് ചെയ്യാം. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സേവനം എന്നിവ സംബന്ധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്നതിനും, സുതാര്യതയും കാര്യക്ഷമതയും വര്ധിപ്പിക്കുന്നതിനുമാണ് പുതിയ ആപ്പുമായി കേരളം സർക്കാർ രംഗത്ത് വരുന്നത്. “എന്റെ ജില്ലാ” എന്ന് പേരിട്ടിട്ടിരിക്കുന്ന പുതിയ ആപ്പിലൂടെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ വിലയിരുത്താനാകും. പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കും.അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേൽനോട്ടം വഹിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗൺലോഡ് ചെയ്യുക, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് വെളിപ്പെടുത്തൂ. https://play.google.com/store/apps/details…എന്ന ലിങ്കിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.