BREAKING… ജനസംഖ്യാനുപാതിക കോവിഡ് പരിശോധന കേരളം മുന്നിൽ, സംസ്ഥാനത്ത് 80% പേർ പരിശോധനയ്ക്ക് വിധേയരായി

0
68

രാജ്യത്ത് ജനസംഖ്യാനുപാതികമായി കൂടുതൽ കോവിഡ്‌ പരിശോധന കേരളത്തിൽ. സംസ്ഥാനത്ത്‌ ജനസംഖ്യയുടെ 80 ശതമാനം പേരും പരിശോധനയ്‌ക്ക്‌ വിധേയരായെങ്കിൽ കർണാടകത്തിൽ 60 ശതമാനവും തമിഴ്‌നാട്ടിൽ 55 ശതമാനവുമാണ്‌. ജനസംഖ്യ കുറഞ്ഞവയുൾപ്പെടെ മറ്റെല്ലാ സംസ്ഥാനങ്ങളും 50 ശതമാനത്തിൽ താഴെയാണ്‌. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം കേരളത്തിൽ ശരാശരി ടെസ്റ്റുകളുടെ എണ്ണം 1,20,600 ആണ്.
19.8.2021 – 1,79,303
20.8.2021 – 1,19,385
21.8.2021 – 96,481
22.8.2021 – 63,406
23.8.2021 – 85,650
24.8.2021 – 1,34,706
25.8.2022 – 1,79,303
എന്നിങ്ങനെയാണ് കഴിഞ്ഞ ഒരാഴ്ചത്തെ കേരളത്തിലെ കോവിഡ് പരിശോധന നിരക്ക്. സംസ്ഥാനത്ത്‌ അധികവും രോഗം പിടിപെടാത്തവരാണെന്ന്‌ വ്യക്തമാക്കുന്ന സിറോ സർവേ തെളിയിക്കുന്നതും കേരളത്തിന്റെ തന്ത്രം ഫലപ്രദമാണെന്നാണ്‌. എന്നാൽ, മറ്റു പല സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷത്തിനും രോഗം വന്നുപോയെന്നാണ്‌ പഠനങ്ങൾ. മുമ്പ്‌ ഐസിഎംആർ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ രോഗം വന്നുപോയത്‌ അറിയാത്തവർ ഒട്ടേറെയുണ്ടെന്ന്‌ വ്യക്തമായിരുന്നു. രോഗമുക്തരുടെ എണ്ണത്തിലും ആദ്യംമുതലേ സംസ്ഥാനം രാജ്യശരാശരിയേക്കാൾ മുന്നിലാണ്‌. കിടത്തിച്ചികിത്സ ആവശ്യമുള്ളവരുടെ എണ്ണവും നിശ്ചിത പരിധിക്കപ്പുറം കടന്നിട്ടില്ല. ആഗസ്തിലെ കണക്കിലും പോസിറ്റീവാകുന്നവരുടെ എണ്ണത്തിനടുത്തോ അതിൽ കൂടുതലോ ആണ്‌ രോഗമുക്തർ. മഹാമാരി സംബന്ധിച്ച എല്ലാ വിവരങ്ങളും കേരള സർക്കാരിന്റെ വെബ്‌സൈറ്റിൽ ലഭ്യവുമാണ്‌.