ഗ്രീസ് മാർക്ക് വേണ്ട സർക്കാർ തീരുമാനം ശെരിവെച്ച് ഹൈക്കോടതി

0
79

കോവിഡ് സാഹചര്യം നിലനിൽക്കുന്ന ഈ അധ്യയന വർഷം വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു.സർക്കാർ നടപടി ചോദ്യം ചെയ്‌തുള്ള ഹർജികൾ തള്ളിയ കോടതി, പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിന്റ്‌ നൽകാനുള്ള തീരുമാനം അംഗീകരിച്ചു. വിദ്യാർഥികൾക്ക് എട്ടിലും ഒൻപതിലും ലഭിച്ചിച്ച ഗ്രേസ് മാർക്ക് ഈ വർഷവും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. പത്താം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയന്റ്‌ നൽകുമെന്നും പ്ലസ് ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കോവിഡ് സാഹചര്യമായതിനാൽ ഇക്കുറി എൻ സി സി, എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾക്ക് പഠന സമയം നഷ്ടമായിട്ടില്ലെന്നും അതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ട എന്നുമായിരുന്നു സർക്കാർ തീരുമാനം.ഈ തീരുമാനം കോടതിയും ശരിവെച്ചു.