ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്ന് പുതിയ റിപ്പോർട്ടുകൾ

0
81

ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കുട്ടികളുടെ കാര്യത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമങ്ങൾ, ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക. ഭൂരിഭാഗം ജനങ്ങളിലും ആന്റിബോഡി അളവ് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അല്ലെങ്കിൽ കുറഞ്ഞ പ്രതിരോധശേഷി ഉള്ളവരിലാണ് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതൽ. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസ് ചെയ്യുക എന്നിവ പ്രതിരോധ കുത്തിവയ്പ്പിനു ശേഷവും തുടരുക. കൈകളുടെ ശുചിത്വം ഒരുപോലെ പ്രധാനമാണ്. അണുബാധകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം. ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരകോശങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനും അണുബാധകൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വസന വ്യായാമങ്ങൾ മികച്ചതാണ്. കുട്ടികൾ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കുട്ടികൾക്ക് നൽകുക. മാത്രമല്ല പോഷകഗുണമുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസവും കുറച്ച് നേരം ലഘു വ്യായാമങ്ങൾ കുട്ടികളിൽ ശീലമാക്കുക. അത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.