Wednesday
17 December 2025
23.8 C
Kerala
HomeKeralaമുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു

മുഖ്യമന്ത്രി പിണറായി വിജയൻ ഓണത്തോടനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്നു.
സന്ദേശത്തിന്റെ പൂർണ രൂപം ഇങ്ങനെ –

ഒരുമയുടെയും സ്നേഹത്തിൻ്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്. പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു.

RELATED ARTICLES

Most Popular

Recent Comments