യാത്ര വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, അടിയന്തര സാഹചര്യങ്ങളിൽ  അതിർത്തി കടന്നു പോകുന്നവരെ തടയരൂത്ത് : കർണാടക സർക്കാരിനോട് കേരള ഹൈക്കോടതി

0
80

അടിയന്തര സാഹചര്യങ്ങളിൽ  അതിർത്തി കടന്നു പോകുന്നവരെ തടയരുതെന്നു കർണാടക സർക്കാരിന് കേരള ഹൈക്കോടതി നിർദ്ദേശം. മരണം,മെഡിക്കൽ ആവശ്യം, എന്നിവയ്ക്കായി യാത്ര ചെയ്യുന്നവരെ തടയരുതെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദ്ദേശിച്ചു.

യാത്ര ചെയ്യുന്ന വാഹനം ആംബുലൻസ് വേണം എന്ന് നിർബന്ധിക്കരുത്, സ്വകാര്യ വാഹനങ്ങളിൽ ആണെങ്കിലും അതിർത്തി കടന്നു യാത്ര ചെയ്യാൻ അനുവദിക്കണം. മതിയായ രേഖകകൾ ഉള്ളവരെ തടയരുതെന്നും കോടതിയുടെ നിർദ്ദേശം ഉണ്ട്.

കർണാടക ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് നിയന്ത്രണം കർശനമാക്കിയതെന്നു കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണ കന്നഡയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത്. ഹർജിയിലെ ആവശ്യം പരിഗണിക്കാൻ ആകില്ലെന്നും കർണാടക അറിയിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി പരി​ഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.